കെ.എം.സീതി സാഹിബ്
കെ.എം.സീതി സാഹിബ്
ജനനം : 1898 ഓഗസറ്റ് 31
സ്ഥലം : കൊടുങ്ങല്ലൂര്‍ അഴീക്കോട് കൊട്ടപ്പുറം നമ്പൂതിരി മഠം
പിതാവ് : കഞ്ഞുകൊച്ചുഹാജി എന്ന പേരില്‍ നാട്ടില്‍ അറിയപ്പെട്ടിരുന്ന കെ.ശീതി മുഹമ്മദ് സാഹിബ്
മാതാവ് : ഫാത്തിമ
വിദ്യാഭ്യാസം : ശീതി മുഹമ്മദ് സ്ഥാപിച്ചതും പിന്നീട് സര്‍ക്കാറിന്
വിട്ട് നല്കിയതുമായ ഇന്നത്തെ അഴീക്കോട് യു.പി സ്കൂള്‍(സ്കൂളിലെ ആദ്യ
വിദ്യാര്‍ത്ഥി കെ.എം. സീതി സാഹിബും നാലാം വിദ്യാര്‍ത്ഥി മുഹമ്മദ്
അബ്ദുറഹ്മാനും)
കൊട്ങ്ങല്ലൂര് ഹൈസ്ക്കൂള്, എറണാംകുളം മഹാരാജാസ് കോളേജ്
(ഇന്റര്‍മീഡിയറ്റ്) തിരുവനന്തപുരം മഹാരാജാസ് കോളേജ് (ഇന്നത്തെ
യൂണിവേഴ്സിറ്റി കോളേജ് ബി.എ ചരിത്രം ) തിരുവനന്തപുരം ലോ കോളേജ് (നിയമ
ബിരുദം ബി എല്‍) 1925 ല്‍ നിയമപഠനം പൂര്‍ത്തിയായി.
പ്രാക്ടീസ് : കൊച്ചിന് ചീഫ് കോടതി , തിരുവതാംകൂര്‍ ഹൈക്കോടതി . 1928.
കൊച്ചിനിയമസഭയിലേക്ക് കൊട്ങ്ങല്ലൂര് മൂസലിം മണ്ഡലത്തില്‍ നിന്ന്
എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടു. കൊട്ങ്ങല്ലൂര് ഹൈസ്ക്കൂള് സ്കൂള്‍
ഫൈനലിന് പഠിച്ച് കൊണ്ടിരിക്കെയാണ് 1917-ല്‍ വാണിയമ്പാടിയില്‍ ചേര്‍ന്ന
ദക്ഷിണേന്ത്യാ മുസ്ലിം വിദ്യാഭ്യാസ സമ്മേളനത്തില്‍ പങ്കെടുത്തത് .
ബി.എ ക്ക് പഠിക്കുമ്പോള്‍ സ്വഭാവ ഗുണത്തിന് മഹാദേവയ്യര്‍ സ്വര്‍ണ്ണമെഡല്‍
നേടിയിരുന്നു. കെ.എം.സീതിസാഹിബ് ഒരു കാലഘട്ടത്തിന്റ സ്രഷ്ടിയും ആ
കാലോഘട്ടത്തേക്കാള് വളരെ വളരെ മുന്നോട്ട് കുതിച്ച ഒരു കാലഘട്ടത്തിന്റ
സ്രഷ്ടാവുമായിരുന്നു. അദ്ദേഹത്തിന്റ ജനനം നടക്കുന്നത് 1898 ഓഗസ്റ്റ് 31
നാണ് . അതേ വര്‍ഷം മാര്‍ച്ച് 27 നാണ് സര് സയ്യിദ് അഹദ് ഖാന്
നിര്യാതനാവുന്നത് . സര് സയ്യിദ് അഹമ്മദ് ഖാന് ഊതി ഉണര്‍ത്തിയ മുസലിം
ജാഗരണത്തിന്റ പടഹധ്വനികള്‍ ഇങ്ങ് കേരളത്തില്‍ വിഷേശിച്ചും
ദക്ഷിണേന്ത്യയില്‍ പൊതുവായും ഓരോ വ്യക്തിയുടേയും കാതുകളിലെത്തിച്ചത്, അത്
വഴി ഒരു നവയുഗത്തിന് തിരശ്ശീല ഉയര്‍ത്തിയത് കെ.എം. സീതി
സാഹിബായിരുന്നു.സര് സയ്യിദിന്റ നിര്യാണവും സീതിസാഹിന്റ ജനനവും
തെ#ട്ടടുത്തായത് ആകസ്മികമല്ലെന്ന് തോന്നിക്കും വിധമാണ് ഈ രണ്ടു മഹിത
വ്യക്തിത്വങ്ങളും തമ്മിലുള്ള സാമ്യം. സര് സയ്യിദ് മുസലിം സമുദായത്തിന്റ
അന്നത്തെ എന്നല്ല എന്നത്തേയും അധസ്ഥിതാവസ്ഥയ്ക്ക് പരിഹാരമായി
നിര്‍ദ്ദേശിച്ചത് ആധുനചശ വിദ്യാഭ്യാസം, ആധുനക രാഷ്ട്രീയം എന്ന
മന്ത്രമായിരുന്നു. എന്നാല്‍ ഈ മന്ത്രത്തിന്റ ധ്വനിയില്‍ പാരമ്പര്യത്തോടും
മൂല പ്രധാനമായ മൂല്യവ്വസ്ഥയോടുമുള്ള പ്രതിബദ്ധത അടങ്ങിയിരുന്നു .
യഥാര്‍ത്തില്‍ ആ പ്രതിബദ്ധതിയിന്മേലായിരുന്നു സര് സയ്യിദ് തന്റെ ആശയസൗധം
പണിതത് . ജീവിതത്തിലും ചിന്തയിലും ഇതിന്റ കാര്‍ബണ്‍ കോപ്പിയായിരുന്നു
സീതി സാഹ ിബ്.
ജീവചരിത്രവുമായി ബന്ധപ്പെട്ട
കുറച്ച് കാര്യങ്ങള്‍ കൂടി നിസ്സഹകരണ - കിലാഫത്ത് പ്രസ്ഥാനങ്ങള്‍
കെ#ടുമ്പിരികൊള്ളുന്ന കാലത്ത് ഗാന്ധിജിയും മൗലാന മുഹമ്മദലിയും
ദക്ഷിണേന്ത്യ സന്ദര്‍ശിക്കാ പുറപ്പെട്ടെങ്കിലും മദിരാശിയില്‍ വെച്ച് മൗലാന
മുഹമ്മദലി അറസ്റ്റ് ചെയ്യപ്പെട്ടു . ഇത് കാരണം ഗാന്ധിജി തിരുവനന്തപുരം
പരിപാടി മാറ്റി വെച്ച് നേരെ തിരുനല്‍ വേലിയിലേക്ക് പോവുകയും അവിടെ
പൊതുയോഗത്തില്‍ പങ്കെടുത്ത് ഉത്തരേന്ത്യയിലേക്ക് തിരിച്ച് പോവുകയും
ചെയ്തു . തിരുവനന്തപുരം ലോകോളേജില്‍ സീതി സാഹിബ് പഠിക്കുന്ന കാലം
.ഗാന്ധിജി കാണാനും പ്രസംഗം കേള്‍ക്കാനും സാധിക്കാത്തതില്‍ വലിയ വിശമം നിരാശ
തോന്നിയ സീതി സാഹിബും കൂട്ടുകാരും നേരെ തിരുനല്‍ വേലിയില്‍ പോയി
ഗാന്ധിജിയുടെ യോഗത്തില്‍ പങ്കെടുത്ത് നിരാശ തീര്‍ത്തു
സ്വന്തമായ ശൈലിയില്‍ ആരേയും
പിടിച്ചു നിര്‍ത്തുകയും ചിന്തപ്പിക്കുകയും ചെയ്യുന്ന വാഗമി ആയിരുന്നു സീതി
സാഹിബ് . ഇതേ നിപണതയോടെ ഇംഗ്ളീഷില്‍ നിന്നും ഉറുദുവില്‍ നിന്നും
പ്രസംഗങ്ങള്‍ മൊഴിമാറ്റം നടത്തുകയും ചെയ്യുമായിരുന്നു . ഒരിക്കല്‍ ലോ
കോളേജില്‍ ഉത്തരേന്ത്യയിലെ ഒരു പ്രമുഖ നേതാവ് ഗൗരി ശങ്കര്‍ മിശ്ര
സന്ദര്‍ശനം നടത്തുകയും പ്രഭാഷണം നടത്തുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ
പ്രേരണയാല്‍ ആ പ്രസംഗം സീതി സാഹിബാണ് പരിഭാഷപ്പെടുത്തിയത് .
അത്യുജ്ജ്വലമായിരുന്നു ആ മൊഴിമാറ്റം .ഈ സംഭവമാണ് ഗാന്ധിജ പിന്നീട്
തിരുവനന്തപുരത്ത് വന്നപ്പോള്‍ അദ്ദേഹത്തിന്റ പ്രസംഗം പരിഭാഷപ്പെടുത്താന്‍
സീതിസാഹിബിന് അവസരമുണ്ടാക്കിയത് . ഗാന്ധിജിയുടെ തിരുവനന്തപുരത്തെ അദ്യ
പ്രസംഗത്തില്‍ അദ്ദേഹം കോള്റിഡ്ജിന്റ ഒരു കവിത ഉദ്ധരിച്ചിരുന്നു
,”water
,water every where , Not a drop to drink “ഉടനെ
വന്നു പില്കാലത്ത് ഏറെ പ്രസിദ്ധമായിത്തീര്‍ന്ന ആ വിവര്‍ത്തനം �വെള്ളം
,വെള്ളം സര്‍വത്ര,തുള്ളികുടിപ്പാനചഷ്ടത്രെ � സീതി സാഹിബിന്റ പരിഭാഷപാടവം
ആരുടേയും സഹായമില്ലാതെ തന്നെ .
ഗാന്ധിജിക്ക് മനസ്സിലാവുകയും കേരളത്തിലെ തന്റ പര്യാടന വേള മുഴുക്കെ സീതി
സാഹിബ് തന്നെ പ്രസംഗം പരിഭാഷപ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ബന്ധം
പിടിക്കുകയും ചെയ്തു . സത്യത്തില്‍ പിതാവായിരുന്നു ഈ വിദ്യയില്‍
അഗ്രഗണ്യനാക്കിയത് . അങ്ങാടിയില്‍ നിന്ന് തിരിച്ച് വരുമ്പോള്‍ കൂടെ
കൊണ്ടുവരുമായിരുന്നു ഇംഗ്ളീഷ് പത്രമാസികകള്‍ മുഴുക്കെ അദ്ദേഹം മകനെ
കൊണ്ട് വായിപ്പിക്കുകയും ഭാഷാന്തരം ചെയ്യിക്കുകയും ചെയ്യുമായിരുന്നു . ഈ
പരിശീലനം അദ്ദേഹത്തെ പ്രസംഗം പരിഭാഷകലയില് അദ്വിതീയനാക്കുകയായിരുന്നു .
വേറൊരുദാഹരണം ജ : സാവന്കുട്ടിസാഹിബ് അദ്ദേഹത്തിന്റ
സീതിസാഹിബിനെക്കുറിച്ചുളള പുസ്തകത്തില്‍ ഉദ്ധരിക്കുന്നു . 1945ണ്ഡന്റ
അന്നത്തെ സര്‍വ്വേന്ത്യാ മുസ്ലിം ലീഗിന്റ ജനറല്‍ സെക്രട്ടറിയായിരുന്ന
നവാബ് സാദാലിയാഖത്തലിക്കാന് മലബാര്‍ സന്ദര്‍ശിക്കുകയുണ്ടായി . അന്നാ
പ്രസംഗംങ്ങളൊക്കെ പരിഭാഷപ്പെടുത്തിയത് സീതി സാഹിബായിരുന്നു. ഒരുപ്രസംഗ
മദ്ധേ ഖാന് പറഞ്ഞു : without least fear of condradiction I tell you that india is not going
to see the shadow of independence unless the
demand of the mussalman are conceded . പരിഭാഷ: �ഖണ്ഡനഭയലേശമന്യേ ഞാന്‍
പറയുന്നു,മുസല്‍മാന്റ ആവശ്യം അനുവദിക്കാത്ത കാലത്തോളം ഇന്ത്യ
സ്വതന്ത്രത്തിന്റ നിഴലുപോലും കാണാന്‍ പോകുന്നില്ല�.
കേരള മുസ്ലിം ഐക്യ സംഘം കൊട്ങ്ങല്ലൂരെ ഏറിയാട്ടാണ്
ആരംഭിക്കുന്നത് . അന്നതിന്റ പേര് നിഷ്പക്ഷസംഘമായിരുന്നു. പ്രധാനമായും
തര്‍ക്ക വിതര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ത്ത് ഐക്യം നിലനിര്‍ത്താനായിരുന്നു
ഇത് കൊണ്ടുദ്ദേശിച്ചിരുന്നത് . സീതി സാഹിബിന്റ വന്ദ്യനായ പിതാവ് ശീതി
മുഹമ്മാദായിരുന്നു അതിന്റ ശില്പികളിലൊരാള്. മറ്റോരാള്‍ പ്രസിദ്ധനായ
മണപ്പാട്ട് കുഞ്ഞിമുഹമ്മദ ഹാജി സാഹിബും. ഒന്നാം വാര്‍ഷികമാകുമ്പോഴേക്കും
സംഘം വിപുലമാക്കുകയും പേര് ഐക്യ സംഘമെന്നാക്കുകയും ചെയ്തു, ഒന്നാം
വാര്‍ഷികസമ്മേളനം എറിയാട്ടു വെച്ച് തന്നെയാണ് നടന്നത്.വക്കം അബ്ദുല്‍
ഖാദര്‍ മൗലവി സാഹിബായിരുന്നു അദ്ധ്യക്ഷന്‍. വിദ്യാര്‍ത്ഥിയായിരുന്ന സീതി
സാഹിബിന്റ സജീവ സാന്ന്ധ്യം ഈ സമ്മേളനങ്ങളിലൊക്കെ ഉണ്ടായിരുന്നു. 19923
ലായിരുന്നു ഏറിയാട് സമ്മേളനം. 12 വാര്‍ഷിക സമ്മേളനങ്ങള്‍ മലബാറിന്റ
പലഭാഗത്തുമായി നടന്ന ശേഷം ഐക്യ സംഘം അതിന്റ പ്രവര്‍ത്തനങ്ങള്‍
അവസാനിപ്പിച്ചു. സംഘത്തിന്റ പേരില്‍ ഭൂസ്വത്തുക്കള്‍ ഉണ്ടായിരുന്നു. 1948
ല്‍ ഫാറൂഖ് കോളേജിലുണ്ടായപ്പോള്‍ ഈ സ്വത്തുക്കള്‍ കോളേജ് കമ്മറ്റിക്ക്
നല്‍കുകയായിരുന്നു.
സീതി സാഹ ിബിന്റ പിതാവ്
അടിയുറച്ച ദേഷീയ വാദിയായിരുന്നു. ഖദറായിരുന്നു അദ്ദേഹത്തിന്റ
വീട്ടിലുളളവരും ഉപയോഗിച്ചിരുന്നത്. അത്കൊണ്ടായിരിക്കണം സീതി സാഹിബ്
കുട്ടിക്കാലം മുതല്‍ മരണം വരെ ഖദര്‍ വസ്ത്രമായിരുന്നു ഉപയോഗിച്ചിരുന്നത്.
എന്നാല്‍ സ്വാത്ന്ത്ര സമരി പ്രസ്ഥാനത്തിന്റ വിദ്യാഭ്യാസസ്ഥാപനബഹിഷ്കരണം
ശീതി മുഹമ്മദ് അംഗീഗരിച്ചിരുന്നില്ല. അത് അവിവേകമായാണദ്ദേഹം കണ്ടത്.
അത്കൊണ്ട് മക്കളില്‍ ദേശസ്നേഹം ജ്വലിപ്പിച്ച് നിര്‍ത്തിയപ്പോഴും
ക്ലാസുകള്‍ ബഹിഷ്കരിച്ച് പഠിപ്പ് മുടക്കാന്‍ അനുവദിച്ചിരുന്നില്ല. പഠനം
കഴിഞ്ഞ് ഇഷ്ടമുള്ള വഴി തെരഞ്ഞെടുത്ത് കൊള്ളാനാണ് മക്കളെ ശീതി മുഹമ്മദ്
ഉപദേശിച്ചിരുന്നത്.
പഠിക്കുന്ന കാലത്ത് തന്നെ സീതി സാഹിബ്
കോണ്‍ഗ്രസ്സുമായി സജീവ ബന്ധം പുലര്‍ത്തിയിരുന്നത്. ചെറുപ്പെത്തില് തന്നെ
കെ.പി.സി.സി യിലും എ.ഐ.സി.സിയിലും സീതി സാഹിബ് അംഗമായിരുന്നു. ക്ലാസ്
ബഹിഷ്കരണത്തെ പിതാവ് അനുകൂലിച്ചിരുന്നില്ലെങ്കില്‍ കൂടി യാകൂബ് ഹസ്സന്,
മാധവന് നായര്‍,യു.ഗോപാലമേനോന്‍ തുടങ്ങിയവരെ കോഴിക്കോട്ട് വച്ച്
അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തുകയും ശംഖുമുഖം
കടപ്പുറത്ത് വന്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും അക്കൊല്ലത്തെ ബി.എ
ഫൈനല്‍ പരീക്ഷ എഴുതി ബി.എ പൂര്‍ത്തിയാക്കിയത്. 1929 ലെ പ്രസിദ്ധമായ
ലാഹോര്‍ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ സീതി സാഹിബ് കേരളത്തില്‍ നിന്നുള്ള
പ്രധിനിധിയായി പങ്കെടുത്തിരുന്നു. റാബി നദിയുടെ തീരത്ത് പണ്ഡിറ്റ് ജവഹര്‍
ലാല്നെഹറുവിന്റ അദ്ധ്യക്ഷതയില്‍ നടന്ന ഈ സമ്മേളനത്തിലാണ് കോണ്‍ഗ്രസ്സ്
പൂര്‍ണ്ണ സ്വാതന്ത്രം ലക്ഷമായംഗീകരിക്കുന്നത്.
1931 - ല്‍ തലശ്ശേരിയിലുണ്ടായ ഒരു വിവാദ
മത പരിവര്‍ത്തനവുമായി ബന്ധപ്പെട്ട കേസ് വാദിക്കാന്‍ തലശ്ശേരിയിലെ മുസ്ലീം
നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സീതി സാഹിബ്
തലശ്ശേരിയിലെത്തുന്നത്. ആ കേസ് തീരുമ്പോഴേക്ക് സീതി സാഹിബ് പുതിയ
കര്‍മ്മ രംഗം തലശ്ശേരിയില്‍ കണ്ടെത്തുകയായിരുന്നു. ധാരാളം സമുദായ
സ്നേഹികളും ഉല്പതിഷ്ണുക്കളുമായ നേതാക്കള്‍ കേരളത്തില്‍ മറ്റെങ്ങും
കാണാന്‍ സാധിക്കാത്ത ഉന്നതമായ സാംസ്കാരിക അന്തരീക്ഷം, മാറ്റങ്ങള്‍
കൊതിക്കുന്ന ജനങ്ങള്‍ - സീതി സാഹിബ്ന് തലശ്ശേരി നന്നായി ഇഷ്ടപ്പെട്ടു.
പോരാത്തതിന് അന്ന് മദിരാശി നിയമ നിര്‍മ്മാണ കൗണ്‍സില്‍ അംഗവും മലബാര്‍
ഡിസ്ട്രികട് ബോര്‍ഡ് പ്രസിഡണ്ടുമായിരുന്ന ടി.എം. മൊയ്തു സാഹിബ് ,
വ്യവസായിയും വാണിജ്യ പ്രമുഖനിമായിരുന എ.കെ. കുഞ്ഞിമായിന്‍ ഹാജി ,
മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്ന സി.പി.മമ്മുക്കേയി മുതാലായവരുടെ
നിര്‍ബന്ധവും .അദ്ദേഹം താമസവും പ്രാകടീസും എറണാംകുളത്ത് നിന്ന്
തലശ്ശേരിയിലേക്ക് മാറ്റി. ഈ തീരുമാനം മലബാറിന്റേയും സീതി സാഹിബിന്റേയും
ചരിത്രം മാറ്റി മറിച്ച തീരുമാനമായിരുന്നു. അന്ന് മലബാറിന് തലശ്ശേരിയില്‍
ഒരു സീതി സാഹിബിനെ അനിവാര്യമായിരുന്നുവെന്ന് എന്ന് പിന്നീട് കാലം
തെളിയീച്ചു. അന്ന് തലശ്ശേരി നിയമക്കോടതികളുടെ തലസ്ഥാനമായിരുന്നു. മലബാര്‍,
തെക്കന്‍ കര്‍ണ്ണാടക , നീലഗിരി , കോയമ്പത്തൂര്‍ എന്നീ ജില്ലകളുടെ അപ്പീല്‍
അധികാരമുള്ള ഹൈക്കോടതി ബെഞ്ച് തലശ്ശേരിയിലായിരുന്നു.
അഭിഭാഷക വൃത്തിയില്‍
അദ്വീതനായിരുന്നു സീതി സാഹിബ്. സജ്ജീര്ണ്ണമായ പല കേസുകളുടേയും
കുരുക്കഴിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടായിരുന്നു. പണക്കാരില്‍
നിന്ന് സാമാന്യം നല്ല ഫീസ് ജിന്നാ സാഹിബിനെപ്പോലെ തന്നെ
വാങ്ങുമായിരുന്നു. എന്നാല്‍ പാവങ്ങളില്‍ നിന്ന് പണം വാങ്ങുമായിരുന്നില്ല.
അന്ന് പ്രധാനമായും സിവില്‍ കേസുകളാണുണ്ടായിരുന്നത്. അത് മിക്കതും
പ്രഭുകുടുംബങ്ങള്‍ തമ്മിലും , കക്ഷികള്‍ സത്യം പറയുകയും അവര്‍ക്ക് മേല്‍
അനീതി ഉണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെടണം കേസ് സ്വീകരിക്കണമെങ്കെല്.
കക്ഷി സത്യ സന്ധനല്ല എന്നറിയുന്ന നിമിഷം അയാളുടെ കേസിനോട് സീതിസാഹിബ്
വിട ചൊല്ലുമായിരുന്നു. ഈ സത്യ സന്ധതയും വിനയവും പരന്ന വിജ്ഞാനവും
ഭാഷകള്‍ക്ക് മേലുള്ള അനിതരസാധാരാണ സ്വാധീനവും അദ്ദേഹത്തെ സഹ
അഭിഭാഷകരുടേയും ന്യായധിപന്മാരുടേയും പ്രീയപ്പെട്ടവനാക്കി. കേസുകള്‍ മാത്രം
ശ്രദ്ധിക്കുകയും ഫീസ് ഈടാക്കുകയും ചെയ്തിരുന്നുവെങ്കില്‍ സീതി സാഹിബിന്
തലശ്ശേരിയില്‍ കോടീശ്വരനാകമായിരുന്നു. കിട്ടുന്ന പണമൊക്കെ സമുദായ
സേവനത്തിനും നിര്‍ദ്ധനരെ സഹായിക്കാനുമാണുപയോഗിച്ചത്. തലശ്ശേരിബാറിലെ
ഏറ്റവും പ്രഗല്ഭനായ ഈവക്കീലിന് കീഴില്‍ ജൂനിയറായി പ്രാക്ടീസാരംഭിച്ച
വ്യക്തിയായിരുണ് പില്കാലത്ത് സുപ്രീം കോടതി ജസ്റ്റിസായും ഹൈക്കോടതി
ജഡജിയായും മറ്റും പുകള്‍പെറ്റ ജ: ഖാലിദ് സാഹിബ് മദിരാശിഹൈക്കോടതി
ജഡിജിയായിരുന്ന ജ: പി.കുഞ്ഞഹമ്മദ് കുട്ടി ഹാജി എന്നിവര്‍ സീതി സാഹിബിന്റ
തലശ്ശേരിയിലെ ജൂനിയറായിരുന്നു.
മുസ്ലീംങ്ങളുടെ
പിന്തുടര്ച്ചാ നിയമത്തിന് മുസ്ലീംകള്‍ ക്കിടയില് തന്നെ എല്ലാവരും
പിന്തുടരാത്ത കാലമായിരുന്നു സീതി സാഹിബ് കൊച്ചി നിയമസഭാംഗമാകുമ്പോള്‍ ഈ
സ്ഥിതി മാറ്റാനും മുസ്ലീംകള്‍ക്ക് ഏകീകൃത നിയമമുണ്ടാക്കുന്നതിനുമായി
അദ്ദേഹം അവതിപ്പിച്ച സ്വകാര്യ ബില്‍ അവതരിപ്പിക്കുകയും അത് നിയമസഭ
അംഗീകരിച്ച് നിയമമാക്കുകയും ചെയ്തു. കൊച്ചി രാജ്യത്തെ നിയമസഭയില്‍
മുസ്ലിംകള്ക്കുണ്ടായിരുന്ന പ്രാതിനിധ്യവ്യവസ്ഥ പരിഷ്കരിക്കാനജല്പ
കമ്മറ്റിയില്‍ സീതി സാഹിബ് അംഗമായിരുന്നു.
സര് സയ്യിദിന്റ കാലശേഷം
മുസ്ലിം സമുദായം കോണ്‍ഗ്രസ്സില്‍ നിന്ന് കൂട്ടത്തോടെ അകന്ന കാലമായി 1930
കള്‍ നെഹറു റിപ്പോര്‍ട്ടിനെ ചൊല്ലിയായിരുന്നു ഈ അകല്‍ച്ച. ഗാന്ധിജിയുടെ വലം
കയ്യായി അന്നുവരെ പ്രവൃത്തിച്ചിരുന്ന മൗലാന മുഹമ്മദലി കോണ്‍ഗ്രസ്സുമായി
റിപ്പോര്‍ട്ടിനെ ചൊല്ലി പൂര്‍ണ്ണമായും അകന്നു. നിസ്സഹകരണ പ്രസ്ഥാനത്തിന്റ
രീതികളോടുള്ള എതിര്‍പ്പ് കാരണം കോണ്‍ഗ്രസ്സുമായി അകലം പാലിച്ചിരുന്ന
മുഹമ്മദലി ജിന്ന സാഹിബ് ഈ റിപ്പോര്‍ട്ടോടെ കോണ്‍ഗ്രസ്സുമായി സലാം ചൊല്ലി
പിരിഞ്ഞു. മൗലാന ഷൗക്കത്തലി തൊട്ട് കോണ്‍ഗ്രസ്സിലുണ്ടായിരുന്ന സാധാരണ
മുസ്ലിം വരെ റിപ്പോര്‍ട്ടിനെ ചൊല്ലി കോണ്‍ഗ്രസ്സുമായി വഴിപിരിഞ്ഞു.ഇതേ
കാരണത്താല്‍ ഇതേ കാലത്താണ് സീതി സാഹിബും തന്റെ പ്രിയ സംഘടനയുമായി പറ്റെ
അകലുന്നതും. അലി സഹോദരന്മാരെ പ്പോലെ മുസ്ലിം ലീഗില്‍ സജീവമാകുന്നതും.
തലശ്ശേരിയില്‍ പ്രാകടീസ് ചെയ്യവെ 1934-ല്‍ കേന്ദ്ര നിയമസഭയിലേക്ക് നടന്ന
തെരഞ്ഞെടുപ്പില്‍ തന്റെ സതീര്‍ത്ഥനും ആത്മീയ സൂഹൃത്തും
കോണ്‍ഗ്രസ്സുകാരനുമായിരുന്ന മുഹമ്മദ് അബ്ദുറഹിമാന് സാഹിബിന്നെതിരായി
സത്താര്‍ സേട്ടുസാഹിബിനുവേണ്ടി ഗോദയിലിറങ്ങി. 1937-ലെ നിയമസഭാ
തെരഞ്ഞെടുപ്പിലും ഇതാവര്‍ത്തിച്ചു.
1937 മെയ് 21 നാണ്
കണ്ണൂരില്‍ ചെന്ന സമ്മേളനത്തില്‍ വച്ച് മുസ്ലീം ലീഗിന്റ മലബാറിലെ ആദ്യ ശാഖ
രൂപീകരിച്ചതിനും 1937-ല്‍ ഒക്ടോബറില്‍ കൊച്ചിയില്‍ കൊച്ചിന് സ്റ്റേറ്റ്
രൂപീകരിച്ചതിനും പിന്നില്‍ സീതി സാഹിബായിരുന്നു. 1937-നവംബറില്‍
കോഴിക്കോട്ടും സര്‍വ്വേന്ത്യ മുസ്ലീം ലീഗിന്റ ശാഖ നിലവില്‍ വന്നു. 1937
ഡിസംബര്‍ 20 നാണ് മലബാര്‍ ജില്ലാ മുസ്ലീം ലീഗ് കമ്മറ്റി നിലവില്‍
വന്നത്. തലശ്ശേരി ആസ്ഥാനമായ കമ്മിറ്റിയുടെ പ്രസിഡണ്ട് അറയ്ക്കല്‍
അബദുറഹിമാന്‍ അലി രാജാസാഹിബും സെക്രട്ടറി സത്താര്‍ സേട്ടു
സാഹിബുമായിരുന്നു. എം.ഹസ്സന് കോയ, കെ. ഉപ്പിസാഹിബ് എന്നിവര്‍ വൈസ്
പ്രസിഡണ്ടുമാര്‍, കെ.എം. സീതി സാഹിബ്, എം.വി.ഹൈദ്രോസ് വക്കീല്‍ ജോ:
സെക്രട്ടറിമാര്‍, സി.പി. മമ്മുക്കേയി ട്രഷ്റര്‍ എന്നിവരായിരുന്നു മറ്റു
ഭാരവാഹികള്‍. 1940 ല്‍ മലബാര്‍ ജില്ലാ ലീഗിന്റെ ദ്വിദിന മഹാസമ്മേളനം
തലശ്ശേരിയില്‍ സര്‍വ്വേന്ത്യ സെക്രട്ടറി നവാബ് സാഭ് ലിയാഖത്തലി
ഖാനായിരുന്നു മുഖ്യാതിഥി.
1947 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യം. സ്വാതന്ത്ര്യത്തിനുടനെ ഏറനാട്,
വള്ളുവനാട് മുസ്ലീം മണ്ഡലത്തില്‍ നിന്ന് മദിരാശി നിയമസഭയിലേക്ക്
തെരഞ്ഞെടുക്കപ്പെട്ടിരുന്ന കൊയപ്പതൊടി അഹമ്മദ് കുട്ടി ഹാജി നിര്യാതനായി.
1950 ല്‍ ഉപതെരഞ്ഞെടുപ്പ് സ്വാതന്ത്ര ഇന്ത്യയില്‍ ആദ്യമായി ലീഗ്
നേരിടുന്ന രണ്ടു തെരഞ്ഞെടുപ്പുകളിലൊന്നായിരുന്നു ഇത്. മറ്റേത് തമിഴ്
നാട്ടിലായിരുന്നു. ഹസ്സന്‍കുട്ടി കുരിക്കളായിരുന്നു ഏാറനാട്ടിലെ
സ്ഥാനാര്‍ത്ഥി. കുരിക്കളും തമിഴ്നാട്ടില്‍ നിന്ന് എ.കെ.ജമാലി സാഹിബും
വിജയിച്ചു.
1952 ല്‍ ഇന്ത്യ
റിപ്പബ്ലിക്കിന്റെ ആദ്യ തെരഞ്ഞെടുപ്പ്. പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റ
അടിസ്ഥാനത്തില്‍ പൊതു മണ്ഡലങ്ങളില്‍ നിന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഇവയില്‍ ചിലത് സംവരണ സീറ്റുകളുള്ള ദ്വയാംഗ മണ്ഡലങ്ങളായിരുന്നു.
മലപ്പുറം ദ്വയാംഗമണ്ഡലത്തില്‍
ജനറല്‍ സീറ്റില്‍ ലീഗിന്റ സ്ഥാനാര്‍ത്ഥി സീതി സാഹിബായിരുന്നു. സംവരണ
മണ്ഡലത്തില്‍ ശ്രീ. എം. ചടയനായിരുന്നു സ്ഥാനാര്‍ത്ഥി. രണ്ടു പേരും
വിജയിച്ചു. ഇവരെ കൂടാതെ ഉപ്പി സാഹിബ്(തിരൂര്‍) കെ.കെ. മുഹമ്മദ്
.ഷാഫി(പെരിന്തല്‍മണ്ണ) ചാക്കീരി അഹമ്മദ് കുട്ടി(കോട്ടക്കല്‍) എന്നിവരും
തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
1955 ല്‍ സീതി സാഹിബിന് മാരകമായ
ഹൃദയാഘാതമുണ്ടായി. ഏറെ നാളത്തെ ചികില്‍സക്ക് ശേഷം തല്ക്കാലം സുഖം
പ്രാപിച്ചെങ്കിലും 1957-ലെ തെരഞ്ഞെടുപ്പില്‍ അസംബ്ലിയിലേക്ക്
മല്സരിച്ചല്ല. എന്നാല്‍ അക്കൊല്ലം നടന്ന ലോകസഭയിലേക്ക് കോഴിക്കോട്
നിന്നും മല്‍സരിക്കുകയുണ്ടായി. പക്ഷെ അനാരോഗ്യം സൃഷ്ടിച്ച വിഘാതങ്ങള്‍
കാരണം നേരിയ വോട്ടിന് പരാജയപ്പെട്ടു.
1960-ല്‍ വിമോചനസമാരാനന്തരം നടന്ന
അസംബ്ലി തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് നിന്ന് കേരള അസംബ്ലിയിലേക്ക്
വിജയിച്ചു. തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റ മുന്നണി വിജയിച്ചത് കാരണം
ഭരണത്തിലേറി. സീതി സാഹിബ് കേരള അസംബ്ലിയുടെ സപീക്കറായി
തെരഞ്ഞെടുക്കപ്പെട്ടു.സ്തുത്യര്‍ഹമായ സേവനത്തിനിടക്ക് 1961 ഏപ്രില്‍ മാസം
17ന് സീതി സാഹിബ് ഈ ലോകത്തോട് വിടപറഞ്ഞു.

water ,water early where , Not a drop to drink. ഇതില്‍ water early where എന്നല്ല water everywhere എന്നാണ്.
ReplyDelete